Advertisement

‘SKN 40’ ജനകീയ യാത്ര: ഇന്ന് കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തേക്ക്, എറണാകുളം ജില്ലയില്‍ മൂന്ന് ദിവസത്തെ പര്യടനം

March 28, 2025
1 minute Read
skn-40

ലഹരിക്കെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരളയാത്ര ഇന്ന് കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തിലേക്ക്. ഇന്ന് മുതല്‍ എറണാകുളം ജില്ലയിലെ വിവിധ മേഖലകളില്‍ യാത്ര പര്യടനം നടത്തും.

മൂന്ന് ദിവസത്തെ പര്യടനമാണ് ജില്ലയില്‍. ഇന്ന് മൂവാറ്റുപുഴയില്‍ നിന്നും ആരംഭിക്കുന്ന യാത്ര 30ന് അങ്കമാലിയില്‍ സമാപിക്കും. കേരളത്തിന്റെ പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ നിന്നാരംഭിക്കുന്ന ഇന്നത്തെ മോണിംഗ് ഷോ മൂവാറ്റുപുഴ ടൗണിലും പിറവം ചിന്മയ വിശ്വവിദ്യാപീഠത്തിലുമെത്തും. വൈകിട്ട് ഏഴരയ്ക്ക് മരട് കൊട്ടാരം ജംഗ്ഷനിലാണ് ആദ്യ ദിനത്തെ യാത്ര അവസാനിക്കുക.

Read Also: മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

അറബിക്കടലിന്റെ റാണിയായ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്ന് രണ്ടാം ദിനം ആരംഭിക്കും. സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളും പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയില്‍ അണിനിരക്കും. ലഹരി വിരുദ്ധ സന്ദേശവുമായി നഗരം ചുറ്റുന്ന യാത്ര രണ്ടാം ദിനം ആലുവയില്‍ സമാപിക്കും.

ചരിത്രമുറങ്ങുന്ന തൃപ്പൂണിത്തുറയില്‍ നിന്നാണ് മൂന്നാം ദിനം യാത്ര ആരംഭിക്കുക. സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം മുപ്പതിന് വൈകിട്ട് അങ്കമാലിയില്‍ സമാപിക്കും. തുടര്‍ന്ന് 31 ന് തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

Story Highlights : SKN40 at Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top