Advertisement

‘കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുത്’; എ.കെ ശശീന്ദ്രൻ

March 28, 2025
Google News 2 minutes Read

കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

“മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ കേന്ദ്രമന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം മന്ത്രിയെ നേരിൽ കണ്ട് സമർപ്പിച്ചതാണ്. ചർച്ചകൾ സൗഹാർദപരമായിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല“ – എ കെ ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നിയേയും കുരങ്ങനേയും ഷെഡ്യൂൾ ഒന്നിൽ നിന്ന് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights : ‘Union Forest Minister’s visit to Kerala should not be a farce’; A.K. Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here