എല്ലാവരും തന്നോട് ക്ഷമിക്കണം; ആലത്തൂർ എത്തിയപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്, വിശദീകരണവുമായി അധ്യാപകൻ

കേരള യൂണിവേഴ്സിറ്റി എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗസ്റ്റ്അധ്യാപകൻ. ജനുവരി 13-ാംതീയതി രാത്രി 71 ഉത്തരക്കടലാസുകളുമായി താൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു ഉത്തരക്കടലാസുകൾ നഷ്ടമായതെന്ന് അധ്യാപകൻ ട്വന്റി ഫോറിനോട് പറഞ്ഞു.
ഉത്തരക്കടലാസ് മൂല്യ നിർണ്ണയ പാറ്റേൺ അറിയാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു. ആദ്യമായാണ് താൻ കേരള ഉത്തരക്കടലാണ് മൂല്യനിർണയം നടത്തുന്നത്. ആലത്തൂർ എത്തിയപ്പോഴാണ് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഹൈവേ ആയതിനാൽ പേപ്പർ പോയത് അറിഞ്ഞില്ല. തിരികെ 12 കിലോമീറ്റർ പോയി ഒന്നിലധികം തവണ സഞ്ചരിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഉത്തരക്കടലാസുകൾ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പാലക്കാട് നോർത്ത് പൊലീസിൽ പരാതി നൽകിയെന്നും യൂണിവേഴ്സിറ്റിയിൽ എത്തി വിശദീകരിച്ചുവെന്നും ഗസ്റ്റ് അധ്യാപകൻ പ്രമോദ് പറഞ്ഞു.
വിദ്യാർഥികളുടെ ഭാവി ആണെന്ന് അറിയാം.എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും യൂണിവേഴ്സിറ്റി ഉചിതമായ തീരുമാനമെടുക്കട്ടെ എന്നും അധ്യാപകൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകന്‍; നടപടിയെടുക്കാൻ കേരള സർവകലാശാല
2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും.
പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വ്വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം.
എന്നാൽ അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർഥികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് സർവ്വകലാശാല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാർഥികള്‍. ജനുവരി 13ന് ഉത്തര പേപ്പർ നഷ്ടപ്പെട്ടിട്ടും സർവകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാർഥികള്‍ ആരോപിച്ചു. ഏപ്രിൽ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ – മെയില്‍ വഴി അറിയിക്കുന്നത്. എംബിഎ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ദുരവസ്ഥ. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്.
Story Highlights : Kerala university mba exam sheet missing case; Teacher with explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here