ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെയെന്ന് അധ്യാപകന്‍; നടപടിയെടുക്കാൻ കേരള സർവകലാശാല

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല. രജിസ്ട്രാറുടെ റിപ്പോർട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി.വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും.
പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം.
Story Highlights : Kerala University professor lost answer sheets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here