കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ഹലോ അയച്ചതിന് യുവാവിനെ മർദിച്ച കേസ്: പ്രതികൾ പിടിയിൽ

കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ഹലോ അയച്ചതിന് യുവാവിനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ.ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത് കൂട്ടാളി സിന്തൽ എന്നിവർ പിടിയിലായത്. പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിനായിരുന്നു മർദനം.
കേസിൽ പെൺസുഹൃത്തും അറസ്റ്റിലായി. ഇടക്കൊച്ചി സ്വദേശി മേരി സെലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മർദനമേറ്റത്.
മർദനത്തിൽ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അരൂക്കുറ്റിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ജിബിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Story Highlights : man beaten for sending hello to goons girlfriend on instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here