ഫാമിലി ഇമോഷണൽ ഡ്രാമ ‘സമരസ’യുടെ ചിത്രീകരണം പൂർത്തിയായി

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ’എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി.നിലമ്പൂർ നിലംബപുരി റെസിഡൻസിയിൽ നടന്ന ലളിതമായ പാക്കപ്പ് ചടങ്ങിൽ ചലച്ചിത്ര രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന’സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ,ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി,വിനീതപദ്മിനി,ബിനിജോൺ,സുനിത, മഹിത,ബിന്ദു ഓമശ്ശേരി, ശാന്തിനി,ദൃശ്യ സദാനന്ദൻ,കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: സിനിമയ്ക്കുള്ളിലെ സിനിമയുമായി ”ആലോകം” യൂട്യൂബിൽ റിലീസ് ചെയ്തു
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ജോമോൻ സിറിയക്.ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം,മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ,സ്റ്റിൽസ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദേവ് രാജ്,അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമണ്യൻ,അസിസ്റ്റന്റ് ഡയറക്ടർ-ശ്രീധര,വിഘ്‌നേഷ്, അശ്വിൻ പ്രേം,ഗ്രിഗറി, ദേവാനന്ദ്,ശ്രീജിത്ത് ബാലൻ.’ഫാമിലി ഇമോഷണൽ ഡ്രാമ ജോണറിൽ വ്യത്യസ്തമായ ഒരു സാമൂഹ്യ വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണ് സമരസ’എന്ന് സംവിധായകൻ ബാബുരാജ് ഭക്തപ്രിയം പറഞ്ഞു.

തന്റെ ആദ്യ സിനിമയുടെ തിരക്കഥയിലെ നായിക കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവകഥയാണെന്ന് തിരിച്ചറിയുന്ന യുവസംവിധായകന്റെ അന്വേഷണത്തിൽ കണ്ടെത്തുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളിലൂടെ ദൃശ്യവൽക്കരിക്കുന്ന’സമരസ’മെയിൽ പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.
Story Highlights : The shooting of the family emotional drama ‘Samarasa’ has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here