വീട്ടിൽ നിന്ന് സ്പിരിറ്റ് പിടിച്ചതിന് പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവർ

വീട്ടിൽ നിന്ന് സ്പിരിറ്റ് പിടിച്ചതിന് പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവർ.തൃശൂരിലെ പുത്തൂർ കൈനൂർ സ്വദേശി ജോഷിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ജോഷിയുടെ വീട്ടിലെ ബാത്റൂമിൽ സൂക്ഷിച്ചിരുന്ന 35 ലിറ്ററോളം സ്പിരിറ്റ് പൊലീസ് പിടികൂടിയിരുന്നു.പിന്നീട് ജോഷിയെ വീട്ടിൽ നിന്ന് കാണാതാവുകയും പൊലീസ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
Read Also: ഭര്‍തൃവീട്ടില്‍ വെച്ച് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
തിരച്ചിലിനിടയിലാണ് ജോഷിയെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഓലമേഞ്ഞ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്പിരിറ്റ് സൂക്ഷിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Jeep driver commits suicide after finding spirit at home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here