Advertisement

പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരമെന്ന് RSS; രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനം എന്ന് പ്രധാനമന്ത്രി

March 30, 2025
2 minutes Read

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരവും പ്രധാനപ്പെട്ടതും എന്ന് ആർഎസ്എസ് പറഞ്ഞു. ആർഎസ്എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചു എന്ന് ആർഎസ്എസ് നേതാവ് അശുതോഷ് അദോനി പ്രതികരിച്ചു.

രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിസിറ്റേഴ്സ് പുസ്തകത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്. ഡോ.ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി പ്രധാനമന്ത്രി സന്ദർശിച്ചു. ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് ആർഎസ്എസ് സംഘം ശേഷാദ്രി ചാരി പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇത്തരം തെറ്റായ കാര്യങ്ങൾ പറയുന്നതെന്നും ആർഎസ്എസ് സംഘം ശേഷാദ്രി ചാരി വ്യക്തമാക്കി.

Read Also: “എല്ലാവർക്കും വിഷു ആശംസകൾ”; മലയാളത്തിൽ വിഷു ആശംസ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. മാധവ് നേത്രാലയ ആശുപത്രിയുടെ പുതിയ മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നാഗ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.

Story Highlights : RSS calls PM Narendra Modi’s visit historic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top