Advertisement

അക്കൗണ്ടിൽ നിന്ന് പലതവണയായി പണം മാറ്റി; മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയി; മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി സുകാന്ത്

March 31, 2025
Google News 2 minutes Read

തിരുവനന്തപുരത്ത് ട്രെയിന് മുന്നിൽ ചാടി മരിച്ച IB ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത്‌ ഒളിവിൽ തുടരുന്നു. മേഘ മരിച്ചതിന്റെ പിറ്റേന്നാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. മേഘയുടെ മരണവിവരം അറിഞ്ഞു ഇയാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മേഘയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്തിൻ്റെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി പോലീസ് സ്ഥിരീകരിച്ചു. പലതവണയായി കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. ഐ ബി ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം.

Read Also: എയിംസ്: ‘ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു; കാത്തിരിക്കാം, അല്ലാതെ എന്ത് ചെയ്യാൻ’; മുഖ്യമന്ത്രി

മേഘയെ സാമ്പത്തികമായി സുഹൃത്ത് ചൂഷണം ചെയ്തെന്നാണ് പിതാവ് ഉന്നയിച്ചിരിക്കുന്ന പരാതി. ഇതിനിടെ സുകാന്തിൻ്റെ വിവരങ്ങൾ തേടി പൊലീസ് ഉടൻ ഐബിയ്ക്ക് കത്ത് നൽകും. കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ ഇയാളുടെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുക. ഐബി ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Story Highlights : Megha Death case Sukant starts trying for anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here