Advertisement

ഒറ്റപ്പാലത്ത് ഗ്രേഡ് എസ്‌ഐക്ക് നേരെ അക്രമം

April 1, 2025
Google News 1 minute Read
si ottappalam

പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.

ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് അക്ബറുമായി പൊലീസ് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചത്. അക്രമം നടത്തിയ മീറ്റ്‌ന സ്വദേശികളായ വിവേക് , ഷിബു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇതിനകം കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളും വച്ചാണ് ഇരുവരെയും ആക്രമിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.

Story Highlights : Attack against SI in Ottappalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here