‘ഹാളിൽ വെളിച്ചം കുറഞ്ഞതിന് മുഖ്യമന്ത്രി ഇറങ്ങി പോയിട്ടില്ല’; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംഘാടകർ

ഹാളിൽ വെളിച്ചം കുറഞ്ഞതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടിറങ്ങിയെന്ന വാർത്തക്കെതിരെ പരിപാടിയുടെ സംഘാടകർ. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സംഘാടകർ വ്യക്തമാക്കി. ജിടെക് മ്യൂലേൺ നടത്തിയ പരിപാടിയെ കുറിച്ചാണ് വാർത്ത പ്രചരിക്കുന്നത്.
തിരുവനന്തപുരം ടാഗോർ ഹാളിൽ ജിടെക് മ്യൂലേൺ നടത്തിയ പെർമ്യൂട്ട് നൈപുണ്യശേഷി ഉച്ചകോടി. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിലെ ചിലഭാഗങ്ങളാണ് പ്രചരിക്കുന്നത്. ഹാളിൽ വെളിച്ചം കുറഞ്ഞതിന്റെ പേരിൽ സംഘാടകരെ ശകാരിച്ചെന്നും,
മുഖ്യമന്ത്രി ഇറങ്ങി പോയെന്നുമായിരുന്നു വാർത്ത. വാർത്ത വസ്തുതാവിരുദ്ധമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടിയുടെ നല്ല വശങ്ങൾ കാണാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ജി ടെക് മ്യൂലേൺ ചീഫ് വോളന്റിയർ ദീപു എസ് നാഥ് പറഞ്ഞു.
Story Highlights : Event Organizers against the fake news Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here