കുക്കറിന്റെ അടപ്പ്കൊണ്ട് തലക്ക് അടിച്ചു; മകന്റെ ആക്രമത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകന്റെ ആക്രമത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയിൽ സ്വദേശി രതിയെയാണ് മകൻ രദിൻ കുക്കറിന്റെ അടപ്പുകൊണ്ട് തലക്ക് അടിച്ചത്. മകൻ , ഭർത്താവ് , മകന്റെ ഭാര്യ എന്നിവരാണ് മർദിച്ചതെന്ന് എന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമമെന്ന് രതി പറഞ്ഞു.
കഴുത്ത് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ഗൾഫിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് രതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ബാലുശ്ശേരി പൊലീസിലാണ് പരാതി നൽകിയത്.
Read Also: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി
സംഭവം നടക്കുമ്പോൾ രതിയുടെ ഇളയ മകളും ഉണ്ടായിരുന്നു. പരുക്കേറ്റ രതിയെ സംഭവം നടന്ന അന്ന് തന്നെ രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെ ആശുപത്രി വിട്ടെങ്കിലും അടി വയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.
Story Highlights : Mother seriously injured in son’s attack in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here