‘വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട’; കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ. കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റർ. വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന് മുന്നറിയിപ്പ്. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റർ. ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റർ പതിച്ചത്.
ക്രൈസ്തവ സമൂഹം നിങ്ങൾക്കെതിരെ വിധിയെഴുതുമെന്നും ക്രൈസ്തവ സമൂഹത്തിന് നിങ്ങൾ നൽകിയ മുറിവായി മുനമ്പം എന്നും ഓർത്തുവയ്ക്കുമെന്നും പോസ്റ്ററിൽ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാർത്ഥനയും ദാൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. വഖഫ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബില്ലിനെ എതിർക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വിവാദങ്ങൾക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുക. ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്മേൽ ലോക്സഭയിൽ സംസാരിക്കും.
Story Highlights : Poster against Congress MP’s in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here