Advertisement

പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത

April 2, 2025
Google News 1 minute Read
pakistan

പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2.58 നാണ് ഭൂചലനമുണ്ടായത്. ബലൂചിസ്ഥാനിലെ ഉതാൽ നഗരത്തിന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ ,നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കറാച്ചി വരെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Story Highlights : Earthquake of magnitude of 4.3 hits Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here