Advertisement

പുതിയ ജനറൽ സെക്രട്ടറി ആരെന്ന് ഇപ്പോൾ പറയാനാകില്ല; സംവരണത്തിലൂടെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നത് സാധ്യമാകാത്ത കാര്യം, കെ കെ ഷൈലജ

April 2, 2025
Google News 2 minutes Read
shailaja

പുതിയ സിപിഐഎം ജനറൽ സെക്രട്ടറി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ. പാർട്ടി കോൺഗ്രസിന്റെ ഏറ്റവും അവസാനഘട്ടത്തിൽ മാത്രമാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന അജണ്ടയിലേക്ക് കടക്കുക എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് കെ കെ ഷൈലജ ട്വന്റി ഫോറിനോട് പ്രതികരിച്ചു.

കമ്മിറ്റികളിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്നതിന് കൂടുതൽ പുതിയ ആളുകളെ കൂടി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 75 വയസ് പ്രായപരിധി പാർട്ടി പറഞ്ഞിട്ടുള്ളത്. ഈ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നാണ് പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞത്.അതിനർത്ഥം പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയല്ല, കമ്മിറ്റിക്കടക്കം നേതൃത്വം നൽകികൊണ്ട് അവരെല്ലാം കൂടെയുണ്ടാകുമെന്നും ഷൈലജ വ്യക്തമാക്കി.

Read Also: ‘കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടെടുക്കുന്നു; പുതിയ ജനറൽ സെക്രട്ടറി ഉയർന്നു വരും’; എം വി ഗോവിന്ദൻ

ഈ സമ്മേളനത്തിൽ സംവരണത്തിലൂടെ വനിതാ പ്രാതിനിധ്യം വരുമെന്നുള്ള കാര്യത്തിൽ സാധ്യത കാണുന്നില്ല. അതിനർത്ഥം സ്ത്രീകളെ അവഹേളിക്കുന്നുവെന്നല്ല, മറ്റ് സാധ്യതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ഷൈലജ പറഞ്ഞു.

Story Highlights : Madhura CPIM Party congress K. K Shailaja reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here