Advertisement

‘സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ അടിച്ച് മോന്ത പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി MLAയുടെ താക്കീത്

April 2, 2025
Google News 2 minutes Read

ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ താക്കീത്. സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഫോണിൽ വിളിച്ച് താക്കീത് ചെയ്തത്. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും നേരിട്ടുവരാൻ അറിയാമെന്നുമാണ് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ പറയുന്നത്.

എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് ഫോൺസംഭാഷണം പുറത്തുവിട്ടത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎൽഎയുടെ സഹോദരി പഞ്ചായത്തിൽ എത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്ന് എംഎൽഎ പറയുന്നു. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും.

Read Also: ‘മുനമ്പത്ത് ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാം, എംപിമാർ ബില്ലിനെ അനുകൂലിച്ചില്ലെങ്കിൽ പ്രീണന രാഷ്ട്രീയം തുറന്നുകാട്ടപ്പെടും’: രാജീവ് ചന്ദ്രശേഖർ

നേരിട്ട് വരാൻ അറിയാം, ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് പെൺകുട്ടി അവിടെ നിന്ന് കരഞ്ഞിട്ടല്ലേ പോയത്. ഈ വർത്തമാനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ. വനിതാ മെമ്പർമാരോടും നിങ്ങൾ മോശമായി സംസാരിച്ചു എന്നും എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നു. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറി സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.

Story Highlights : Pattambi MLA Muhammed Muhsin’s warning to Ongalloor Panchayat Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here