‘ആവശ്യങ്ങൾ കോൺഗ്രസും CPIM-ഉം അവഗണിച്ചു; ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട’; വിമർശിച്ച് ദീപിക

കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂഷമായി വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. കത്തോലിക്കാ സഭ മുന്നോട്ട് വെച്ച ആവശ്യങ്ങൾ കോൺഗ്രസും സിപിഐഎമ്മും അവഗണിച്ചെന്നാണ് മുഖപ്രസംഗം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമണം നേരിടുന്നുണ്ടെന്നും അത് കോൺഗ്രസും സിപിഐഎമ്മും പറഞ്ഞിട്ട് വേണ്ട സമൂഹം അറിയാനെന്നും മുഖപ്രസംഗത്തിലുണ്ട്.
കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ത്യ മുന്നണിയുടെ സഹായമില്ലാതെ വഖഫ് ബിൽ പാസാക്കി. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നതയും ആശങ്കയും പരത്താൻ കോൺഗ്രസും സിപിഐഎമ്മും ലോക്സഭയിലും ശ്രമിച്ചു. ജനങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാൻ ആവില്ലെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
Read Also: ‘വഖഫ് ബിൽ സാമൂഹിക-സാമ്പത്തികനീതി സുതാര്യത എന്നിവ ഉറപ്പാക്കാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം സ്വീകരിച്ച നിലപാടിനും രൂക്ഷമർശനം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രാജ്യത്തിന് അനിവാര്യമാണ്. പക്ഷേ വോട്ട് രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി അധഃപതിച്ച രാഷ്ട്രീയമാവരുതെന്ന് മുഖപ്രസംഗം. വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണോയെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസും സിപിഐഎമ്മും അനാവശ്യ പ്രീണനങ്ങളിലൂടെ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിക്കൗണ്ടിരിക്കുകയാണ്. അത് ബിജെപിക്ക് എത്ര ഗുണകരമായിട്ടുണ്ടെന്ന് പഠിച്ചാല്‍ നന്ന് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Story Highlights : Catholic Church Deepika newspaper against CPIM and Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here