കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

കോഴിക്കോട് എലത്തൂരിൽ മകനെ വെട്ടിയ കേസിൽ പിതാവ് അറസ്റ്റിൽ. ജാഫർ ആണ് അറസ്റ്റിലായത്. മകൻ ജംഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. മടക്കി കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സ്റ്റീല്‍ കത്തി ഉപയോഗിച്ചായിരുന്നു വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ജംഷിദിന്റെ കഴുത്തിലും വയറിന്റെ ഇടത് ഭാഗത്തുമാണ് പരുക്കേറ്റത്. ആഴത്തിലുള്ള മുറിവുണ്ട്. മകനെ കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയായിരുന്നു ജാഫർ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ജംഷിദ് അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ജാഫർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ജാഫറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights : Father arrested in Kozhikode for attempt to kill son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here