Advertisement

ഐപിഎല്ലിൽ കെ.എല്‍.രാഹുൽ വെടിക്കെട്ട്; ചെന്നൈക്ക് വിജയലക്ഷ്യം 184 റൺസ്

April 5, 2025
1 minute Read

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. അഭിഷേക് പോരല്‍ 20 പന്തില്‍നിന്ന് 33 റൺസും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍നിന്ന് 24 റണ്‍സും നേടി.ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതറുന്നു 3 വിക്കറ്റുകൾ നഷ്ടം.നിലവിൽ ചെന്നൈ 6 ഓവറിൽ 45/ 3 എന്ന നിലയിലാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. ഋതുരാജ് ഗെയ്ക്വാദിന് പരുക്കേറ്റ സാഹചര്യത്തില്‍ ചെന്നൈ ക്യാപ്റ്റനായി ധോണി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഗെയ്ക്വാദ് തന്നെ ക്യാപ്റ്റനായി കളത്തിലെത്തി.

2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ആദ്യ ഓവറില്‍തന്നെ ജെയ്ക് ഫ്രേസര്‍ മക്ഗ്രുക്കിനെ (5) ഡല്‍ഹിക്ക് നഷ്ടമായി. പിന്നാലെ എത്തിയ അഭിഷേക് പോരലും രാഹുലും ചേര്‍ന്ന് ഡല്‍ഹിയുടെ ഇന്നിങ്‌സ് ചലിപ്പിച്ചു.ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, നൂര്‍ അഹ്‌മദ്, പതിരാന എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Story Highlights : IPL Chennai vs Delhi live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top