‘വഖഫ് ബില്ലിൽ ഒപ്പ് വെക്കരുത്’: രാഷ്ട്രപതിക്ക് കത്ത് അയച്ച് മുസ്ലിം ലീഗ് എംപിമാർ

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതിക്ക് കത്ത് അയച്ച് ലീഗ് എംപിമാർ. ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെക്കരുത് എന്ന് കത്തിൽ അഭ്യർഥിച്ചു. ബില്ല് മൗലിക അവകാശങ്ങൾ ലംഘിക്കുന്നത് എന്നും ലീഗ് എംപിമാർ കത്തിൽ. ലീഗിന്റെ അഞ്ച് എംപിമാർ ആണ് കത്ത് നൽകിയത്. മത ന്യൂനപക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനപരമായിട്ടുള്ള ഇടപെടലാണ് ബില്ലിലെന്ന് കത്തില്‍ ചൂണ്ടികാണിക്കുന്നു. ലോക്‌സഭയിലെ രണ്ട് എംപിമാരും രാജ്യസഭയിലെ മൂന്ന് എംപിമാരുമാണ് കത്ത് അയച്ചത്.
വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണവും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ മുസ്ലിം ന്യൂനപക്ഷത്തോടുള്ള വിവേചനമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ്, ഡോ. എംപി അബ്ദുസമദ് സമദാനി, കെ നവാസ് കനി, വികെ ഹാരിസ് ബീരാന്‍ തുടങ്ങിയവരാണ് കത്ത് അയച്ചത്. ഇരു സഭകളിലും പാസായ ബില്ല് രാഷ്ട്രപതി കൂടി ഒപ്പ് വെച്ചാൽ നിയമമാകും.
Read Also: കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്; സന്ദർശനം വഖഫ് നിയമ ഭേദഗതി ബിൽ പാസായതിന് പിന്നാലെ
വഖഫ് നിയമ ഭേദഗതി ബില്ലിനെ പാർലമെന്റിനകത്ത് കൂട്ടായി എതിർത്ത പ്രതിപക്ഷം നിയമ പോരാട്ടത്തിന് കൂടി ഒരുങ്ങുകയാണ്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിയമോപദേശം തേടി. ബില്ല് രാഷ്ട്രപതി ഒപ്പുവെച്ച് നിയമമായതിനുശേഷം കോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം. ബില്ല് പാർലമെന്റിലെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ കോൺഗ്രസും AIMIM ഉം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Story Highlights : Muslim League MPs send letter to President on Waqf Act Amendment Bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here