Advertisement

വഖഫ് ബില്ലിലൂടെ മുനമ്പത്ത് ബിജെപി താത്ക്കാലിക ലാഭം നേടി; മന്ത്രി വി അബ്ദുറഹിമാൻ

April 6, 2025
Google News 2 minutes Read
v abdulrahiman

രാജ്യത്തെ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി വഖഫ് ബില്ലിലൂടെ സാധ്യമാക്കിയതെന്ന് മന്ത്രി വി അബ്ദുറഹിമാൻ ട്വന്റി ഫോറിനോട് പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ-മുസ്ലീം വിഭാഗത്തെ തമ്മിൽ ചേരിതിരിപ്പിക്കുന്നതിന് ഒരു ചുവട് കൂടി ബിജെപി ഇതിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് മുനമ്പം. ധ്രുവീകരണം നടപ്പാക്കുന്നതിൽ ബിജെപി വിജയിച്ചു, അതിന്റെ ഒന്നാംഘട്ടം വിജയിച്ചതാണ് മുനമ്പത്തെ പടക്കം പൊട്ടൽ മന്ത്രി പറഞ്ഞു.

മുനമ്പത്ത് ബിജെപി താത്കാലിക ലാഭം നേടി. വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഇപ്പോൾ ബിജെപിയുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നവർക്ക് ഇതേ അവസ്ഥ ഭാവിയിൽ വരുമ്പോൾ അത് ഏറ്റെടുക്കാൻ ആളുണ്ടാകില്ല എന്ന് ഓർക്കണം. മുനമ്പത്തെ പ്രശ്നം പരിഹരിച്ചു എന്ന തെറ്റായ ധാരണ അവർക്ക് ഉണ്ട്,എന്നാൽ അത് പരിഹരിക്കപ്പെട്ടിട്ടില്ല. മുനമ്പം ഭൂമിയിൽ സർക്കാർ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാകും. എറണാകുളം എംപി കൃത്യമായ കാര്യങ്ങൾ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെ കെ ശൈലജയെ പി ബിയിൽ പരിഗണിച്ചില്ല

രാജ്യസഭയിൽ അവതരിപ്പിച്ച വഖഫ് ബില്ല് ന്യൂനപക്ഷത്തെ കാര്യമായി ബാധിക്കുമെന്നറിഞ്ഞിട്ടും അതിനെ എതിർത്ത് സംസാരിക്കാൻ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തയ്യാറായില്ല. അത് മുസ്ലീംലീഗിനെയാകും കാര്യമായി ബാധിക്കുക. ബില്ല് സഭയിൽ വന്നപ്പോൾ രാഹുലും പ്രിയങ്കയും മാറി നിന്നത് ജനങ്ങൾ ചിന്തിക്കണം. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ സുരക്ഷിതമല്ല എന്ന സന്ദേശമാണിത് നല്കുന്നത്. നിർണായക ഘട്ടത്തിൽ ലീഗിനെ കോൺഗ്രസ് കൈവിടുമെന്നും മന്ത്രി വി അബ്ദുറഹിമാൻ ട്വന്റി ഫോറിനോട് വ്യക്തമാക്കി.

Story Highlights : BJP made temporary gains in Munambam through Waqf Bill; Minister V Abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here