Advertisement

തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പ്; തയ്യാറെടുത്ത് BJP, ഏകോപനത്തിന് സംയോജകരെ നിശ്ചയിക്കാൻ RSS

April 7, 2025
Google News 2 minutes Read

തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി. അഞ്ചു മേഖലകളായി തിരിച്ച് മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി. കോർ കമ്മിറ്റി അംഗങ്ങൾക്കാണ് തിരഞ്ഞെടുപ്പ് ചുമതല. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം. തിരഞ്ഞെടുപ്പ് ഏകോപനത്തിന് സംയോജകരെ ആർഎസ്എസ് നിശ്ചയിക്കും.

തിരുവനന്തപുരം – തൃശ്ശൂർ കോർപ്പറേഷനുകൾ പിടിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയാറാക്കാൻ നിർദേശം നൽകി. സ്വാധീനമുള്ള നഗരസഭകളിലും, പഞ്ചായത്തുകളിലും മുതിർന്ന നേതാക്കൾക്ക് ഏകോപനച്ചുമതല. സ്ഥാനാർത്ഥികൾ ആകുമെന്ന് ഉറപ്പുള്ള നേതാക്കളോട് മണ്ഡലങ്ങളിൽ സജീവമാകാൻ നിർദേശം നൽകി.

Read Also: ‘നവ വര്‍ഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നു,പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം’; എം എ ബേബി

പാർട്ടി ചുമതലയിലും, തെരഞ്ഞെടുപ്പ് രംഗത്തും 30 ശതമാനം ന്യൂനപക്ഷങ്ങൾക്കും – പുതുമുഖങ്ങൾക്കും സംവരണം നൽകാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതിന് പിന്നാലെയാണ് സമൂലമായിമാറ്റത്തിന് ബിജെപി ഒരുങ്ങുന്നത്.

Story Highlights : BJP prepares for local body and assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here