കൊച്ചിയിലെ തൊഴിൽ പീഡനം; മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസ്

കൊച്ചി സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിലെ തൊഴിൽ പീഡനത്തിൽ കമ്പനി മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസ്. മോശമായി പെരുമാറിയതിനും തൊഴിൽ പീഡനത്തിനുമാണ് കേസ്. ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പരാതിയിലാണ് കേസ്. ഇവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും കേസെടുത്തു.
കഴിഞ്ഞദിവസം മനാഫിനെതിരെ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരുന്നത്. മുൻ ജീവനക്കാരിയുടെ പരാതിയിലായിരുന്നു പെരുമ്പാവൂർ പൊലീസിന്റെ. യുവാക്കളോട് ചെയ്തത് പോലുള്ള ക്രൂരതകൾ മനാഫ് തങ്ങളോടും ചെയ്തിട്ടുണ്ടെന്നായിരുന്ന് യുവതിയുടെ പരാതി പറയുന്നു. മനാഫിന്റെ നിർബന്ധപ്രകാരമായിരുന്നു ദൃശ്യങ്ങളിലുള്ളതുപോലെ ജീവനക്കാർ ചെയ്യേണ്ടിവന്നിരുന്നത്.
Read Also: ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു
പെരുമ്പാവൂരിലെ കെൽട്രോ എന്ന ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കളെപ്പോലെ കഴുത്തിൽ ബെൽറ്റീടിച്ചു മുട്ടിൽ ഇഴയിപ്പിച്ചതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിനൊപ്പം പാത്രത്തിലെ വെള്ളത്തിൽ നിന്ന് നാണയം നക്കിയെടുക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ ഉണ്ട്. ചമ്മൽ ഒഴിവാക്കാനുള്ള പരിശീലനം എന്ന് രീതിയിലായിരുന്നു ജീവനക്കാരോട് പറഞ്ഞിരുന്നത്.
Story Highlights : Case filed against former manager Manaf in Labor harassment in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here