Advertisement

ചുറ്റികയുമായി എത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തി; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം

April 7, 2025
1 minute Read

സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ ഗുണ്ടായിസം. ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് യുവാവ് ഗുണ്ടായിസം കാണിച്ചത്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയ്ക്ക് പോയ ബസ്സിലായിരുന്നു സംഭവം. ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ഗുണ്ടയാണെന്ന് സ്വയം വിളിച്ചുപറയുകയും ചുറ്റികയുമായി ബസിൽ കയറുന്നവരെയും ഭീഷണിപ്പെടുത്തി. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ആരാണ് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights : Goons attack in Kochi Private bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top