Advertisement

ലഹരിക്കെതിരായ SKN 40 കേരള യാത്രയെ അഭിനന്ദിച്ച് കെ. രാധാകൃഷ്ണൻ എം.പി; തൃശൂർ ജില്ലയിൽ മൂന്നാം ദിനം

April 7, 2025
2 minutes Read

ലഹരിക്കും അക്രമത്തിനുമെതിരെ 24 ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്ര ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. തൃശൂർ ജില്ലയിലെ മൂന്നാം ദിന പര്യടനം ചേലക്കരയിൽ നിന്നാണ് ആരംഭിച്ചത്.

യാത്രയുടെ മൂന്നാം ദിനത്തിലും പൊതുജനങ്ങൾ ലഹരിക്കെതിരെ ആവേശപൂർവം കൈകോർത്തു. ചേലക്കര എസ്.എം.ടി. സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ സജീവ പങ്കാളികളായി.

ഇതിനിടെ, ലഹരിക്കെതിരായ ട്വന്റിഫോറിന്റെ കേരള യാത്രയെ കെ. രാധാകൃഷ്ണൻ എം.പിയും യു.ആർ. പ്രദീപ് എം.എൽ.എയും അഭിനന്ദിച്ചു. ചെറുതുരുത്തി സർക്കാർ ആയുർവേദ മെഡിക്കൽ കോളജും യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു. വൈകുന്നേരം അരിമ്പൂരിൽ നടക്കുന്ന ജനകീയ സദസോടെ യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കും.

Read Also: ലഹരിയ്ക്കെതിരായ പോരാട്ടം; ലഹരി കേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ട്വന്റിഫോർ

Story Highlights : K. Radhakrishnan MP commends SKN 40 Kerala Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top