Advertisement

മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവ‍ർത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

April 7, 2025
Google News 1 minute Read

മുനമ്പം ജുഡീഷ്യൽ കമ്മിഷന് പ്രവ‍ർത്തനം തുടരാം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സുപ്രിംകോടതിയിൽ പോകുന്നില്ലെങ്കിൽ റിപ്പോർട്ട് വേഗം നൽകാമെന്ന് ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു .

ജുഡീഷ്യൽ കമ്മീഷണർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് സർക്കാർ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്നപരിഹാരങ്ങൾക്കു പോംവഴികൾ ഉണ്ടെന്നും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചത്. ക്രമസമാധാന വിഷയമെന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

Story Highlights : ‘Munambam judicial commission can continue’, High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here