Advertisement

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്

April 7, 2025
2 minutes Read

കൊട്ടാരക്കര കോട്ടുക്കൽ ക്ഷേത്രത്തിലെ ഗണഗീത വിവാദത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.

ദേവസ്വം ബോർഡ് അസ്സിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടികഴിഞ്ഞു.റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടി എടുക്കും. ക്ഷേത്രങ്ങളിൽ ഏകവർണ പതകകൾ ഉയർത്തുന്നു. ഇത് കോടതി അലക്ഷ്യമാണ്. ഉപദേശക സമിതിക്ക് സമിതിക്ക് കൊടിയില്ല.

ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ യോഗം വിളിച്ചെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം, കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗാനമേള നടന്നത്.

ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ശ്രീജേഷ് പറഞ്ഞു.

Story Highlights : rss song in temple festival devaswom board says action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top