Advertisement

കോന്നി മെഡിക്കൽ കോളജിൽ ആത്മഹത്യാശ്രമം

April 7, 2025
Google News 1 minute Read
konni

കോന്നി മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനും പെൺ സുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അനാട്ടമി വിഭാഗത്തിലെ താൽകാലിക അറ്റന്റർ രാകേഷും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രാകേഷിനനുവദിച്ച മുറിയിൽ വെച്ചായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ വിവരമറിഞ്ഞ ആശുപത്രി ജീവനക്കാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. കോന്നി പൊലീസ് ഇരുവരുടെയും മൊഴി എടുത്തതിന് ശേഷം മാത്രമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

Story Highlights : Suicide attempt at Konni Medical College

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here