നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്; ലോഞ്ച് തീയതി പ്രഖ്യാപിച്ച് കമ്പനി

നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്. ഏപ്രിൽ 28ന് വൈകുന്നേരം 6:30 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് സ്ഥിരീകരിച്ചു. സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് സിഎംഎഫ് ഫോൺ 2 പ്രോ എത്തുന്നത്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നത്തിങ് 3എ സീരീസിനെക്കാൾ കുറഞ്ഞ വിലയിലും സിഎംഎഫ് ഫോൺ 1നെക്കാൾ കൂടിയ വിലയിലും ആണ് സിഎംഎഫ് 2 പ്രോ എത്തുക. ഫോൺ ലോഞ്ച് ചെയ്യുന്ന തീയതി പുറത്തുവിട്ടെങ്കിലും ഇതുവരെ ഫോണിന്റെ സവിശേഷതകളോ മറ്റ് ഫീച്ചറുകളോ പുറത്തുവിട്ടിട്ടില്ല. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡിസൈനും ക്യാമറയുമാകാമെന്ന് റിപ്പോർട്ട്.
CMF ഫോൺ 2 പ്രോയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 FHD+ AMOLED പാനൽ ലഭിക്കുമെന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ഫോണിന് ലഭിച്ചേക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.1-ലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസൻഷ്യൽ കീ പിന്തുണയ്‌ക്കൊപ്പം IP64 റേറ്റിംഗും ലഭിച്ചേക്കാം. 5,000 mAh ബാറ്ററിയും 50W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിൽ ഉണ്ടായിരിക്കാം.
ആദ്യ മോഡലിൽ ഉണ്ടായിരുന്നതുപോലെ റിമൂവ് ചെയ്യാവുന്ന ബാക്ക് കവർ ഡിസൈൻ തന്നെയായിരിക്കും പിൻഗാമിയായി എത്തുന്ന സിഎംഎഫ് ഫോൺ 2 പ്രോയിലും ഉണ്ടാകുക. സിഎംഎഫ് ഫോൺ 2 പ്രോ മാത്രമല്ല, ഇതോടൊപ്പം CMF ബഡ്‌സ് 2, CMF ബഡ്‌സ് 2a, CMF ബഡ്‌സ് 2 പ്ലസ് എന്നിവയും ഏപ്രിൽ 28ന് ലോഞ്ച് ചെയ്യുന്നുണ്ട്.
Story Highlights : Nothing Confirms CMF Phone 2 Pro Launch On 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here