Advertisement

ലഹരിയെ ചെറുക്കുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ജനം; SKN40 കേരളയാത്ര പര്യടനം തുടരുന്നു

April 8, 2025
1 minute Read
skn40

ലഹരിയ്ക്കും അക്രമത്തിനും എതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN ഫോര്‍ട്ടി കേരള യാത്രയില്‍ അണിചേര്‍ന്ന് പാലക്കാട്. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങിയ പര്യടനം പാലക്കാട് നഗരത്തിലെ ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡനില്‍ സമാപിച്ചു. നാളെ രാവിലെ ഒറ്റപ്പാലത്ത് നിന്ന് പാലക്കാട് ജില്ലയിലെ രണ്ടാം ദിനം പര്യടനം ആരംഭിക്കും.

കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിനാളുകളാണ് എസ്‌കെഎന്നിന്റെ ലഹരി വിരുദ്ധ ജനകീയ യാത്രയില്‍ പങ്കാളികളായത്. ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കായികാധ്യാപകരും കായിക പ്രേമികളും ചെറുപുഷ്പം സ്‌കൂളിലേക്ക് എസ്‌കെഎന്നിനെ കാണാന്‍ എത്തി. തരൂര്‍ എംഎല്‍എ പി പി സുമോദ് യാത്രയുടെ ഭാഗമായി. തുടര്‍ന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പിഎന്‍സി മേനോന്റെ ശോഭ അക്കാദമിയിലേക്കും ജനകീയ യാത്രയെത്തി.

കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പൊലീസ് സ്റ്റേഷനുള്ള ബഹുമതി നേടിയ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലും ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി ഒത്തുചേരല്‍ നടന്നു. മുന്‍ മന്ത്രിമാരായ കെ ഇ ഇസ്മയിലും, വിസി കബീറും ജനകീയ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. വൈകിട്ട് പാലക്കാടിനെ അടയാളപ്പെടുത്തുന്ന കേരളത്തിന്റെ പ്രിയപ്പെട്ട മലമ്പുഴയില്‍ ലഹരിക്കതിരെ എസ്‌കെഎന്‍ ജനങ്ങളുമായി സംവദിച്ചു.

രാത്രി പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ടോപ്പിന്‍ ടൗണ്‍ ഗാര്‍ഡനില്‍ ഇന്നത്തെ യാത്ര സമാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കം നിരവധി പ്രമുഖരും നാട്ടുകാരും ഇവിടെ യാത്രയ്‌ക്കൊപ്പം ചേര്‍ന്നു.

Story Highlights : SKN 40  Kerala Yatra in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top