Advertisement

‘സർക്കാരിന് വാശിയില്ല; സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേ’; മുഖ്യമന്ത്രി

April 9, 2025
Google News 2 minutes Read

ആശാവർക്കേഴ്സിന്റെ സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ല. ഇതിൽ വാശിയൊന്നും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ 6000 രൂപയാണ് ഓണറേറിയത്തിൽ വർധിപ്പിച്ചത്. 13000 രൂപയിൽ 10000 രൂപയും സംസ്ഥാനമാണ് നൽകുന്നത്. ഇത്രയും നൽകുന്ന സർക്കാരിന് എതിരെയാണോ, അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാർ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആശമാരിൽ 95 ശതമാനവും സമരത്തിലിലില്ല. എന്നിട്ടും അവരെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു തവണ സർക്കാർ ചർച്ച നടത്തി. തൊഴിൽ മന്ത്രിയും ചർച്ച നടത്തി.സർക്കാർ നടപ്പാക്കാൻ പറ്റുന്ന പലതും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. എല്ലാം ചെയ്തു എന്നിട്ടും 21000 രൂപ എന്ന നിലപാടിൽ നിൽക്കുന്നുവെന്ന് മുഖമന്ത്രി പറഞ്ഞു.

Read Also: മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട, ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ്; BJP ക്രൈസ്തവ വിഭാഗത്തെ വഞ്ചിക്കുന്നു: മുഖ്യമന്ത്രി

സാഹചര്യം വന്നാൽ ഓണറേറിയം കൂട്ടി കൊടുക്കാം എന്ന് തന്നെയാണ് കാണുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകൾ സർക്കാർ നിലപാട് അംഗീകരിച്ചിട്ടുണ്ട്. സമര സംഘടന മാത്രമാണ് നിലപാട് പറയാത്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പദ്ധതി കേന്ദ്രത്തിന്റേത്. കേന്ദ്രം ഇൻസെന്റീവിൽ മാറ്റം വരുത്തിയില്ല. ഏറ്റവും കൂടുതൽ തുക നൽകുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : CM Pinarayi Vijayan responds on ASHA workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here