Advertisement

ലഹരിവിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്കുവഹിക്കാൻ SKN 40 ജനകീയ യാത്രയ്ക്കായി; പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്

April 9, 2025
Google News 2 minutes Read
skn 40

ലഹരിക്കെതിരെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന എസ്‌കെഎന്‍ ഫോര്‍ട്ടി ജനകീയ യാത്രയെ പ്രശംസിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ് . യാത്രയെ വളരെ സന്തോഷത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ യാത്രയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗൃഹസദസ്സുകളിൽ വലിയ സ്വീകാര്യതയുള്ള വ്യക്തിയായ എസ്‌കെഎന്‍ തന്നെ നേരിട്ട് ഇറങ്ങുമ്പോൾ അതിന്റെ പ്രതിഫലനം ഇക്കാര്യത്തിൽ ഉണ്ടാകും.സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ട വിപത്താണ് ലഹരി.
ബോധവൽക്കരണം അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. സാമൂഹിക ജാഗ്രത സൃഷ്ടിക്കാൻ എസ്‌കെഎന്നിൻ്റെ യാത്രയ്ക്ക് വലിയ സംഭാവന നൽകാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു മാസത്തിനിടെ ലഹരിക്കെതിരായ കേസുകൾ വർധിച്ചുവെന്നും ലഹരിയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും മന്ത്രി പ്രതികരിച്ചു.

Read Also: SKN 40 കേരള യാത്ര പാലക്കാട് ജില്ലയില്‍ രണ്ടാംദിനം; ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു

എസ്‌കെഎന്‍ 40 ജനകീയ യാത്ര ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ ഏഴ് മണിക്ക് ഒറ്റപ്പാലം ബസ്റ്റാന്‍ഡ് പരിസരത്ത് മോണിംഗ് ഷോ ആരംഭിച്ചു. തുടര്‍ന്ന് ഒന്‍പതു മണിയോടെ വാണിയംകുളത്തും ജനകീയ യാത്ര എത്തും. പതിനൊന്ന് മണിക്ക് ചെറുപ്പുളശ്ശേരിയില്‍ എത്തുന്ന എസ്‌കെഎന്‍ ഫോര്‍ട്ടി സംഘം ഉച്ചയോടെ മണ്ണാര്‍കാട്ടേക്ക് പ്രവേശിക്കും. വൈകിട്ട് മണ്ണാര്‍ക്കാട് ആണ് സമാപനം. തുടര്‍ന്ന് യാത്ര നാളെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

Story Highlights : Excise Minister M. B. Rajesh praises SKN Forty Janakiya Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here