കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ആനന്ദ് കുമാർ. ഭാഗങ്ങളിൽ നിന്നാണായി രജിസ്റ്റർ ചെയ്ത കേസുകളെല്ലാം തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
കഴിഞ്ഞ തവണ കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇയാളുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പുകൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം 65 സീടുകളിലായി 153 എജിഒകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. മുവാറ്റുപുഴയിൽ മാത്രം 1853 പരാതിക്കാരുണ്ട്. അനന്തു കൃഷ്ണന്‍റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കുന്ന നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.
നിക്ഷേപകരുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്.
Story Highlights : High Court rejects KN Anand Kumar’s bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here