Advertisement

‘മലപ്പുറം മികച്ച വിദ്യാഭ്യാസമുള്ള ജില്ല, ഞാൻ ഒരു മതേതര നിലപാടുള്ള അച്ഛൻ്റെ മകൻ, നയിക്കുന്നത് മതേതരമായ പാർട്ടിയെ’: മന്ത്രി കെ ബി ഗണേഷ് കുമാർ

April 9, 2025
Google News 2 minutes Read

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളത്തിലെ എല്ലാ ജില്ലകളുടെയും ഐശ്വര്യം മതേതരത്വമാണ്. മലപ്പുറം മികച്ച വിദ്യാഭ്യാസമുള്ള, നല്ല വികസനമുള്ള നല്ല ജില്ലയാണ്. അത്തരം നിലപാടുകൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ ഒരു മതേതര നിലപാടുള്ള അച്ഛൻ്റെ മകൻ, ഞാൻ നയിക്കുന്നത് മതേതരമായ ഒരു പാർട്ടിയെയാണ്. ഒന്നും ജാതിപരമായി കാണേണ്ട ആവശ്യമില്ല.സുരേഷ് ഗോപി വിഷയത്തിൽ തമാശ മനസ്സിലാക്കാനുള്ള ബോധം പലർക്കുമില്ലെന്നും മന്ത്രി വിമർശിച്ചു.

കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി, അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെ. വ്യക്തിപരമായ അറ്റാക്ക് ഈ എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്.

രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകും. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ, അതാണ് ഞാൻ പറഞ്ഞത്. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയതും വിവാദം ആയിരുന്നു. തമാശ പറഞ്ഞാല് അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു.

എംവിഡിക്ക് പുതിയ ഡിജിറ്റൽ പിആർഒ ആരംഭിക്കുന്നു. ഒറ്റ ക്യൂആർ സ്‌ക്യാനിംഗിലൂടെ എംവിഡി സേവനങ്ങൾ ലഭിക്കും. ഭാവിയിൽ റോഡ് സേഫിറ്റിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഉൾപെടുത്തും. കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ലാഭത്തിലാണ്.

ഒന്നാം തിയതി ശമ്പളം കൊടുക്കാനായത് വലിയ നേട്ടം. എല്ലാ ഡ്രൈവിംഗ് സ്കൂളുകളുടെയും വണ്ടിക്ക് നമ്പർ ഇടും. കെഎസ്ആർടിസിക്ക് കൂടുതൽ പുതിയ ബസുകൾ വരും. പുതിയ ബസുകൾ രാജ്യത്തെ തന്നെ മികച്ച നിലവാരത്തിൽ ഉള്ളത്താവും. ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി നേരത്തേ നിശ്ചയിച്ച് പിൻവലിച്ച നിബന്ധനകൾ പതിയെ വീണ്ടും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : K B Ganesh Kumar against Vellappally Natesan Malappuram controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here