Advertisement

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പന്റെ സ്വർണ്ണ ലോക്കറ്റുകൾ വിഷുദിനം മുതൽ വിതരണം ചെയ്യും

April 10, 2025
Google News 2 minutes Read

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആ ലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് വിവരം അറിയിച്ചത്. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്. WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ ബുക്ക് ചെയ്യാം.

ഗുരുവായൂരപ്പന്‍ ലോക്കറ്റിന്‍റെ മാതൃകയില്‍ 1980-കളിലാണ് ശബരിമലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ വരുന്നത്. അന്ന് ദേവസ്വത്തിന്‍റെ പക്കലുള്ള സ്വർണമുപയോഗച്ചായിരുന്നു ലോക്കറ്റ് പണിതിരുന്നത്.

Story Highlights : Travancore devasom ayyappa lockets vishu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here