എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

എറണാകുളത്ത് അഭിഭാഷകരും,വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മഹാരാജാസിലെയും ലോ കോളജിലെയും എട്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരുക്കേറ്റു. മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർക്കാണ് പരുക്കേറ്റത്.
സ്ഥലത്ത് വൻ പൊലീസ് സന്നഹമാണ്. വിദ്യാർത്ഥികൾ അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. പ്രശ്നം തുടങ്ങിയത് അഭിഭാഷകർ എന്ന് വിദ്യാർത്ഥികളും ആരോപിച്ചു. പരുക്കേറ്റവർ മെഡിക്കൽ ട്രസ്റ്റിലും, ജനറൽ ആശുപത്രിയിയിലുമായി പ്രവേശിപ്പിച്ചു.
Story Highlights : Clash between lawyers and students in Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here