Advertisement

‘സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ല’; കെ എം എബ്രഹാമിനെതിരായ കേസിൽ വിമർശിച്ച് ഹൈക്കോടതി

April 11, 2025
Google News 2 minutes Read
highcourt

മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസിനെതിരെ ഹൈക്കോടതി. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു പ്രാഥമികാന്വേഷണം. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ല. ഇക്കാര്യങ്ങൾ വിജിലൻസ് ഒഴിവാക്കാൻ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കെഎം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടാണ് വിജിലൻസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിട്ടുള്ളത്. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു വിജിലൻസിന്റെ പ്രാഥമികാന്വേഷണം നടന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

Read Also: ‘പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതിപ്പണം; കോടതിയെ ചാരിയുള്ള മൗനം അവസാനിപ്പിക്കണം’; മാത്യു കുഴല്‍നാടന്‍

2014 – 2015 കാലത്തെ സ്വത്ത് സമ്പാദനം അന്വേഷണത്തിൽ വിജിലൻസ് ഉൾപ്പെടുത്തിയില്ല. കടപ്പാക്കട ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരുമാനം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് പണം കൈമാറിയതിലും അന്വേഷണം നടത്തിയില്ല. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിജിലൻസ് ഒഴിവാക്കാൻ പാടില്ലായിരുന്നുവെന്നും വസ്തുതകൾ അവതരിപ്പിക്കുന്നതിൽ വിജിലൻസിന്റെ അഭിഭാഷകന് വീഴ്ചപറ്റിയതായും ഉത്തരവിൽ പറയുന്നു.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണച്ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദ്ദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Story Highlights : High court criticise Vigilance in Wealth Acquisition case against K.M. Abraham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here