ആറാട്ടുക്കടവിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു

എറണാകുളം കളമശ്ശേരി മഞ്ഞുമ്മൽ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ വിബിൻ (24) , അഭിജിത് (24) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ടായിരുന്നു അഞ്ചുപേരടങ്ങുന്ന സംഘം കുളിക്കാനായി ആറാട്ടുകടവിലേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്‌കേറ്റിങ് ഇന്സ്ട്രക്റ്റർമാരായി ജോലി ചെയ്യുന്നവരാണ് ഇരുവരും. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. തുടർനടപടികൾക്കായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Story Highlights : 2 youths drown while bathing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here