Advertisement

പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തു

April 12, 2025
Google News 1 minute Read
rahul mamkoottathil

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് നിലവില്‍ പൊലീസ് കേസെടുത്തത്. യൂത്ത്‌കോണ്‍ഗ്രസിന്റെ നേതാക്കളടക്കം കണ്ടാലറിയാവുന്ന നിരവധി പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് നിലവില്‍ ചേര്‍ത്തിരിക്കുന്നത്.

സ്വമേധയ പൊലീസ് എടുത്ത കേസിന് പുറമേ ബിജെപി ഒരു പരാതിയും നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എംഎല്‍എയടക്കമുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

Story Highlights : Case against Rahul Mamkootathil MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here