ആറാടി അഭിഷേക് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. എട്ടു വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു. 246 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അഭിഷേക് ശര്‍മയുടെ അവിസ്മരണീയമായ സെഞ്ച്വറിയാണ് ഹൈദരാബാദിന് ജയം നല്‍കിയത്.
സണ്‍ റൈസേഴ്‌സിനായി തകര്‍പ്പന്‍ തുടക്കമാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 143 റണ്‍സ് ഹൈദരാബാദ് നേടി. 12.2 ഓവറില്‍ 171 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സ് നേടി. 17ാം ഓവറില്‍ അഭിഷേക് ഔട്ട് ആകുമ്പോള്‍ 22 പന്തില്‍ 24 റണ്‍സ് മാത്രമേ ഹൈദരാബാദിന് വേണ്ടിയിരുന്നുള്ളു. 55 പന്തില്‍ 10 സിക്‌സും 14 ഫോറുമുള്‍പ്പടെ 141 റണ്‍സാണ് അഭിഷേക് നേടിയത്. ഇതിന് ശേഷം ടീമിന്റെ ജയം അനായാസമായിരുന്നു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. 55 പന്തുകള്‍ മാത്രം നേരിട്ട താരം 10 സിക്സും 14 ഫോറുമാണ് നേടിയത്. അഭിഷേക് മടങ്ങിയെങ്കിലും ഇഷാന്‍ കിഷനെ (9) കൂട്ടുപിടിച്ച് ക്ലാസന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Read Also: മോഹൻ ബഗാൻ ISL ചാമ്പ്യന്മാർ
ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 245/6 റണ്‍സ് എടുത്തിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് പഞ്ചാബിന് കരുത്തായത്.
ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ – പ്രഭ്സിമ്രാന്‍ കൂട്ടുകെട്ട് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാലാം ഓവറിന്റെ അവസാന പന്തില്‍ പ്രിയാന്‍ഷിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് ശ്രേയസിനൊപ്പം 25 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രഭ്സിമ്രാനും പവലിയനില്‍ തിരിച്ചെത്തി. ശ്രേയസിന്റെ ഇന്നിങ്‌സ് ആണ് സണ്‍ റൈസേഴ്‌സിന് തലവേദന ആയത്. 36 പന്തില്‍ 82 റണ്‍സ് ക്യാപ്റ്റന്‍ അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തില്‍ 34 റണ്‍സ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സണ്‍ റൈസേഴ്‌സിന് എതിരായ ടോപ് സ്‌കോര്‍ നേടി.
Story Highlights : Sunrisers Hyderabad beat Punjab Kings by 8 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here