Advertisement

‘ന്യൂനപക്ഷങ്ങളെ BJP സർക്കാർ അടിച്ചമർത്തുന്നു; മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും എതിർക്കണം’; എംഎ ബേബി

April 13, 2025
2 minutes Read

ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഡൽഹി പൊലീസ് പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ല. പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ന്യൂനപക്ഷ വിരുദ്ധം എംഎ ബേബി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപി സർക്കാർ അടിച്ചമർത്തുന്നുവെന്ന് ബേബി വിമർശിച്ചു.

ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ ഷീറ്റുകൊണ്ട് മറച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ കാണാൻ കഴിയൂവെന്ന് എംഎ ബേബി പറഞ്ഞു. സമിപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ബോധപൂർവ്വം നിരോധനങ്ങൾ ഏർപ്പെടുത്തുകയാണെന്ന് എംഎ ബേബി ആരോപിച്ചു.

Read Also: ‘സമരത്തിൽ നിന്ന് പിന്നോട്ടില്ല, ശക്തമായി മുന്നോട്ടു കൊണ്ടുപോകും; കരിവാരി തേക്കാൻ ശ്രമം നടക്കുന്നു’; ആശാവർക്കേഴ്സ്

ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും എതിരാണ് നടപടികൾ. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്ന വകുപ്പുകളിലെ നഗ്നമായ നിയമ ലംഘനമാണ്. ഇത് ജനങ്ങളുടെ ഐക്യത്തിന് പോറലേൽപ്പിക്കുന്നതാണെന്ന് എംഎ ബേബി പറഞ്ഞു.
ഇത് വർഗീയ സംഘർഷത്തിനും കാരണമാകും. ശക്തമായി മതനിരപേക്ഷ ശക്തികളും ജനാധിപത്യ വിശ്വാസികളും എതിർക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. പശ്ചിമ ബം​ഗാളിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരായ നടന്ന സമരത്തിനിടെ ഉടലെടുത്ത സംഘർഷത്തിലും അദേഹം പ്രതികരിച്ചു. ബംഗാളിലേത് ദൗർഭാഗ്യകരമായ സംഭവങ്ങളെന്ന് എം.എ. ബേബി പറഞ്ഞു.

Story Highlights : CPIM general secretary MA Baby says BJP government oppresses the minorities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top