വിദ്യാർഥികളേക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; തമിഴ്നാട് ഗവർണർ ആർഎൻ രവി വിവാദത്തിൽ

വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവദത്തിൽ. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. കോളേജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഗവർണർ വിദ്യാർത്ഥികളോടുള്ള തൻ്റെ പ്രസംഗം അവസാനിപ്പിച്ചത് ജയ് ശ്രീറാം വിളിക്കണമെന്ന അപ്രതീക്ഷിതമായ ആഹ്വാനത്തോടെയായിരുന്നു.
ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗവർണർ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുമ്പോൾ ചില വിദ്യാർത്ഥികൾ അത് ഏറ്റ് വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു.
ആർഎസ്എസിൻ്റെയും ബിജെപിയുടെയും ഭാഷയിൽ സംസാരിച്ച ഗവർണറുടെ പരാമർശം അപലപനീയമാണെന്ന് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസൻ മൗലാന പറഞ്ഞു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാൽ അദ്ദേഹം നിഷ്പക്ഷത പാലിക്കണമെമന്നും അദേഹം ആവശ്യപ്പെട്ടു.
Story Highlights : Tamil Nadu Guv RN Ravi asks college students to chant ‘Jai Shri Ram’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here