Advertisement

‘മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു, അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ’; പി വി അൻവർ

April 14, 2025
Google News 1 minute Read
Anvar's position is still close to the opposition line in Kerala assembly

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത് കുമാർ പക്കാ ക്രിമിനൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു.

അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു. പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥൻ.

അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനം. വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ മുന്നൊരിക്കലും ഇല്ലാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും.

എസ്എഫ്ഐ ഒ കേസിൽ ഒരു ചുക്കും നടക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം നാടകമാണ്. പൊലീസ് സേന ഇപ്പോഴും ഭരിക്കുന്നത് എം ആർ അജിത്ത് കുമാർ. വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അൻവറിന്റെ പ്രതികരണം.

Story Highlights : P V Anvar against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here