Advertisement

സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

April 15, 2025
Google News 2 minutes Read
crisis in cpim wayanad after action against av jayan

സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ രാവിലെ ചേരുന്ന ജില്ലാ നേതൃയോഗത്തിലാകും തീരുമാനം.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പ്രകാശന്‍, കെ കെ രാഗേഷ് എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുള്ളത്. നേരത്തെ ടി.വി രാജേഷിന്റെ പേര് കൂടി ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതില്‍ ഒരു വിഭാഗം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.

ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിന് ശേഷം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാവിലെ 10 മണിയോടെ ജില്ലാ കമ്മറ്റി യോഗം തുടങ്ങും.

Story Highlights : CPI(M)’s Kannur district secretary to be elected today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here