Advertisement

മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരും, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം: കിരൺ റിജിജു

April 15, 2025
Google News 1 minute Read

മുനമ്പം പ്രശ്നത്തിൽ കൃത്യമായ മറുപടിയില്ലാതെ കേന്ദ്രമന്ത്രി കിരൺ റിജിജു. പുതിയ നിയമം മുനമ്പംകാരെ എങ്ങിനെ സഹായിക്കുമെന്നതിന് കൃത്യമായ മറുപടി നൽകിയില്ല. പുതിയ നിയമം മുനമ്പം വിഷയത്തിൽ ബാധകമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമത്തിലെ വ്യവസ്ഥകൾ അനുകൂലമാകുമെന്നും മന്ത്രി അറിയിച്ചു.

മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. കാരണം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം.

വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമഭേദഗതിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ മാത്രം അല്ല. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും എന്ന് ഉറപ്പ് നൽകാൻ കൂടിയാണ്.

ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് ഒരേ ഒരു പരിഹാരമാണ് നരേന്ദ്ര മോദി. നമ്മുടെ നാട് ഒരു മതേതര രാജ്യമാണ്. എല്ലാവർക്കും തുല്യമായ അവകാശങ്ങൾ ഉറപ്പ് വരുത്തതാനുള്ള നിയമം നമ്മുക്കുണ്ട്. രാജ്യത്തെ ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം വഖഫ് നിയമത്തിലുണ്ടായിരുന്നു. അതാണ് മോദി സർക്കാരാണ് എടുത്ത് കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്.

നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.

വഖഫ് നിയമത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചാരണം തെറ്റാണ്. വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായക നടപടി സ്വീകരിച്ചത്.

മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും എറണാകുളം ജില്ലാ കളക്ടര്‍ പുനഃപരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Story Highlights : kiren rijiju munambam land issue waqf amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here