പെൺമക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി; അമ്മയ്ക്ക് പിന്നാലെ 2 മക്കളും മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീ കൊളുത്തിയ രണ്ട് പെൺമക്കളും മരിച്ചു. അമ്മ പുത്തൻ കണ്ടത്തിൽ താര ( 35 ) താര നേരത്തെ മരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് പെൺകുട്ടികളും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി താര ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കൾക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മൂന്നു പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താരയുടെ ഭർത്താവ് വിദേശത്താണ്. ഇന്ന് രാത്രി നാട്ടിലെത്തും. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
Story Highlights : mother sets daughters on fire then herself dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here