‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുലിനും സന്ദീപിനുമെതിരെ ഭീഷണി മുഴക്കി ബിജെപി പ്രവർത്തകർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കെതിരെയും ബിജെപിയുടെ ഭീഷണി മുദ്രവാക്യം. വിശാല ഖബറിടം ഒരുക്കി വെച്ചോയെന്നാണ് ബിജെപി പ്രവർത്തകരുടെ ഭീഷണി. രാഹുലിനെയും സന്ദീപിനെയും അധിക്ഷേപിച്ചും മുദ്രാവാക്യം വിളികൾ ഉയർന്നു.
ബിജെപി പ്രവർത്തകരുടെ ഭീഷണിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർമുണ്ടായി . പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞിരുന്നു. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഭീഷണി മുഴക്കിയിരുന്നു.
പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
Story Highlights : BJP workers threats Rahul Mamkootathil and Sandeep varrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here