Advertisement

‘ബീസ്റ്റിൽ മുസ്‌ലിം സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിച്ചു’; വിജയ്‌യെ വിശ്വസിക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്

April 16, 2025
Google News 2 minutes Read

വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീൻ റസ്‍വി ഫത്‌വ പ്രഖ്യാപിച്ചു. വിജയ്‌യെ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീസ്റ്റ് സിനിമയിൽ മുസ്‌ലിം വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്നും വിജയ്‌ മുസ്‌ലിം പ്രീണനം നടത്തുകയാണെന്നുമാണ് റസ്‍വിയുടെ ആരോപണം.

ഇഫ്താർ വിരുന്നിൽ ചൂതാട്ടക്കാരെയും മദ്യപാനികളെയും പങ്കെടുപ്പിച്ച് വിജയ്‌ നോമ്പിനെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിജയ്‌യെ ഇനി ഒരു മുസ്‌ലിം ചടങ്ങിലേക്കും ക്ഷണിക്കരുതെന്നും, അദ്ദേഹത്തിന്റെ പരിപാടികളിൽ മുസ്‌ലിംകൾ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തണമെന്നും റസ്‍വി വ്യക്തമാക്കി.

Story Highlights : Fatwa issued against TVK party president and actor Vijay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here