Advertisement

SKN40 കേരള യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു

April 16, 2025
2 minutes Read
skn40

അരുത് അക്രമം, അരുത് ലഹരി എന്ന സന്ദേശവുമായി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരള യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു. രാവിലെ 7 മണിക്ക് ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ മുക്കത്ത് നിന്ന് തുടങ്ങി. പൊതുജനങ്ങള്‍, സാമൂഹിക- രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടിയുടെ ഭാഗമാകും. മുക്കം നഗരസഭാ പുതിയ പാര്‍ക്ക്, മുക്കം PC ജങ്ന്‍, SK പാര്‍ക്ക് ,ബസ് സ്റ്റാന്റ് , ഫയര്‍ സ്റ്റേഷന്‍ ,ഹൈയ്‌സ്‌കൂള്‍ ഗ്രൗണ്ട്, പ്രമുഖ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് ബാലുശ്ശേരി കെഎസ്എഇക്ക് സമീപം സമാപിക്കും. 17, 18 തിയ്യതികളില്‍ കണ്ണൂരും 19 ന് കാസര്‍ഗോഡും യാത്ര എത്തും. 20 ന് കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം നാലിനാണ് യാത്രയുടെ സമാപനം.

ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം എന്ന് ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം AP അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. SKN40യുടെ ഭാഗമായി കോഴിക്കോട് മര്‍കസില്‍ എത്തിയ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം മതത്തില്‍ ലഹരിക്ക് വിലക്കുണ്ട്. എല്ലാ മത നേതാക്കളും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം. ഭരണഘടന ഉയര്‍ത്തിപിടിച്ചു നമ്മുടെ രാജ്യത്തിന്റെ നല്ല പേരു സംരക്ഷിക്കണം എന്നും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

നമ്മുടെ ശ്രദ്ധ കുറഞ്ഞു പോയി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം ബോധവത്കരണത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കു. അതുകൊണ്ട്, വിദ്യാര്‍ത്ഥികളെ മതം നോക്കാതെ ബോധവത്കരിക്കണം -എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

Story Highlights : SKN40 Kerala Yatra continues in Kozhikode district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top