‘മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐ’; നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി തഹാവൂര്‍ റാണ

മുംബൈ ഭീകരാക്രമണ കേസില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ. ആക്രമണത്തിന്റെ ആസൂത്രണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് വെളിപ്പെടുത്തല്‍. ഉന്നതല യോഗത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഐഎസ്‌ഐയുടെയും പ്രധാന വ്യക്തികള്‍ പങ്കെടുത്തുവെന്നും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും റാണ അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.
പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ആണ് തഹാവൂര്‍ നിര്‍ണായ വിവരങ്ങള്‍ കൈമാറിയത്. കാനഡയില്‍ തീവ്രവാദ ആശങ്ങള്‍ പ്രസംഗിച്ചുവെന്ന് റാണ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ആക്രമണത്തിന് മുന്നോടിയായി കൊച്ചിയിലും അഹമ്മദാബാദിലും ഡല്‍ഹിയിലും ഉള്‍പ്പെടെ റാണ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.
Story Highlights : Tahawwur Rana revealed ISI was behind Mumbai terror attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here